ന്യൂഡൽഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി പകരം കൊണ്ടുവന്ന വിബി-ജി റാം ജി ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധം.നടപടിക്രമങ്ങൾക്കിടെ പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി .
സഞ്ജയ് ജയ്സ്വാൾ എംപിയാണ് പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾക്ക് എതിരെയാണ് നോട്ടീസ്.
എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തിൽ, എസ്. വെങ്കിടേശൻ, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസിൽ പരാമർശമുണ്ട്.സഭയെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിച്ച അംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യർത്ഥിച്ചു.

