മുനമ്പം: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് 2025 ഡിസംബർ പന്ത്രണ്ടാം തീയതി സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തന അനുമതി അനുവദിച്ചുകൊണ്ട് `സ്റ്റാറ്റസ്കോ” നിലനിർത്തണം എന്ന താൽക്കാലിക ഉത്തരവ് വന്നതോടുകൂടി റവന്യൂ ഉദ്യോഗസ്ഥർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, 3 മണിയോടുകൂടിയാണ് എറണാകുളം കളക്ടറിന്റെ ഉത്തരവിറങ്ങിയത്.
കരം, പോക്കുവരവിനുള്ള അപേക്ഷ തുടങ്ങിവ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസർ അനുമതി നൽകിയതോടെ വേളാങ്കണ്ണി മാതാ പള്ളി മേടയുടെ സ്ഥലത്തിന്റെ കരം അടക്കം സ്വീകരിക്കുന്നതിന് നിരവധി പേർ വില്ലേജ് ഓഫീസിൽ എത്തിച്ചേർന്നു.
ജോസി മാനുവൽ വലിയവീട്ടിലിന്റെ പോക്കുവരവിനുള്ള അപേക്ഷ സ്വീകരിച്ചു. വേളാങ്കണ്ണി മാതാ പള്ളി സഹവികാരി ഫാ: മോൺസി വർഗീസ് അറക്കൽ, ലൈജി ജോളി വലിയവീട്ടിൽ തുടങ്ങിയ പ്രമുഖരും കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരമടക്കുന്നതിന് എത്തിച്ചേർന്നു.

