തിരുവനന്തപുരം: പ്രമുഖരെ രംഗത്തിറക്കി തിരുവനന്തപുരം, കോർപറേഷൻ പിടിക്കാൻ ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി് പട്ടികയിലെ 67 സ്ഥാനാർഥികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മുൻ ഡിജിപി ആർ. ശ്രീലേഖ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്, പദ്മിനി തോമസ് എന്നിവരാണ് നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖർ.
ശാസ്തമംഗലത്ത് നിന്നാണ് ആർ. ശ്രീലേഖ ജനവിധി തേടുന്നത്. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്ത് മത്സരിക്കും. പാർട്ടിയിൽ ഉയർന്ന തലങ്ങളിലുള്ളവരും പട്ടികയിലുണ്ട്.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയവർക്കും സീറ്റ്, ൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, കൊടുങ്ങാനൂരിലും ടി. എസ്. അനിൽ കുമാർ പേരൂർക്കടയിലും, ജനവിധി തേടും.
നേമം: എം.ആർ. ഗോപൻ, വഴുതക്കാട്: ലത ബാലചന്ദ്രൻ, പേട്ട:ന്റ് പി.അശോക് കുമാർ, പട്ടം: അഞ്ജന, കുടപ്പനക്കുന്ന്: ഷീജ. ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനിൽ, കാര്യവട്ടം: സന്ധ്യറാണി എസ്.എസ്, എന്നിവർ മത്സരിക്കും. കോൺഗ്രസ് വിട്ടുവന്ന കെ. മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ്, എന്നിവരും മത്സര രംഗത്തുണ്ട്. സിറ്റിങ് കൗൺസിലർമാരിൽ, ഭൂരിഭാഗം പേരും ഇത്തവണയും മത്സരിക്കും. തിരുവനന്തപുരം, കോർപറേഷനിൽ കഴിഞ തവണ 35 സീറ്റിൽ ബിജെപിന്റ് വിജയിച്ചിരുന്നു..

