തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന വി.എസിന്റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല .
നേരത്തെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.