വർഷങ്ങളായി രൂക്ഷമായ കടലാക്രമണത്തിന് വിധേയമായി ഒട്ടനവധി പേരുടെ വീടും സ്ഥലവും നഷ്ടപ്പെടുന്ന പുന്നപ്ര വിയാനി കടൽത്തീരത്ത് നിലവിലുള്ള കടൽ ഭിത്തി പുനരുദ്ധരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് KLCWA യുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ പന്തംകൊളുത്തി പ്രതിഷേധ മാർച്ചും തുടർന്ന് പുന്നപ്ര ദേശീയ പാതയ്ക്ക് സമീപം ധർണ്ണാ സമരവും നടത്തി.
സ്ത്രീകളും കുട്ടികളും മൽസ്യതൊഴിലാളികളും ഉൾപ്പടെ തീരദേശത്തുള്ള ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ അടിയന്തിരമായി കടൽ ഭിത്തി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് മുദ്രവാക്യങ്ങൾ ഉയർന്നു.കൃപാസനം ഡയറക്ടർ ഫാ. വി പി ജോസഫ് വലിയ വീട്ടിൽ ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു. രൂപതാ PRO ഫാ.സേവ്യർ കുടിയാം ശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ശ്രീമതി റജി ബോസ്ക്കോ അധ്യക്ഷത വഹിച്ചു. ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, KLCWA രൂപതാ ഡയറക്ടർ സിസ്റ്റർ അംബി ലിയോൺ, ഫാ.ആന്റണി കട്ടിക്കാട്, ഫാ. ക്ലീറ്റസ് കാരക്കാട്ട്, ജോൺ ബ്രിട്ടോ പി.ജി, സിസ്റ്റർ സിൽവി തോമസ്, പീറ്റർ തയ്യിൽ, ഭാവന സണ്ണി, സൈറസ് സൈമൺ, അന്നമ്മ ജോസഫ്, മഞ്ജു അലോഷ്യസ്,ഫാ: ജിജോ പുത്തൻതറ, ഫാ: ആൻസൺ അറുകുലശേരി, ഫാ: സെബാസ്റ്റ്യൻ കരുമാഞ്ചേരി, ഫാ: തോമസ് പള്ളിപ്പറമ്പ്, സിസ്റ്റർ ഏലമ്മ കൊച്ചുതട്ടാറയിൽ ,ക്ലാരൻസ് ആന്റണി,അലോഷ്യസ് പള്ളിപ്പറമ്പിൽ, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.