റോം: റോം രൂപതയുടെ പുതിയ അജപാലന വർഷത്തിന് ലെയോ പതിനാലാമൻ പാപ്പ ഔദ്യോഗികമായി തുടക്കം കുറിക്കും. സെപ്റ്റംബർ 18ന് റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടക്കുന്ന രൂപതാ അസംബ്ലിയിലാണ് പാപ്പ പങ്കെടുക്കുന്നത്.റോം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ അസംബ്ലിയിൽ സന്നിഹിതരാകും. പുതിയ അജപാലന വർഷത്തിലെ പ്രവർത്തനങ്ങൾക്കും മുൻഗണനകൾക്കും ദിശനിർണയിക്കുന്ന പ്രധാന സംഗമമായിരിക്കും ഇത്.പുതിയ അജപാലന വർഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന യോഗമാണ് രൂപതാ അസംബ്ലിയെന്ന് അസംബ്ലിയിലേക്കുള്ള ക്ഷണക്കത്തിൽ കർദിനാൾ ബാൽദൊ റെയ്ന വ്യക്തമാക്കി.
Trending
- എറണാകുളം ഇൻഫന്റ് ജീസസ് പള്ളി 200-ാം വാർഷികനിറവിൽ
- ജുവനൈൽ ആക്ട് ദുരുപയോഗം തടയണം :കെ. എൽ. സി. ഡബ്ലിയു .എ. വരാപ്പുഴ അതിരൂപത
- എല്ലാ ഇടവകകളിലും മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗം വേണം: കത്തോലിക്കാ സഭ
- വിശ്വാസസാക്ഷ്യമായി ഷില്ലോങ്ങിൽ ദിവ്യകാരുണ്യ മഹാസംഗമം
- ആലപ്പുഴ രൂപതയിൽ മീഡിയ വർക്ഷോപ്പ് സംഘടിപ്പിച്ചു
- സമാധാനത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ വളർത്തണം; കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ലെയോ പതിനാലാമൻ പാപ്പാ
- പോളണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി: ഉപവാസ പ്രാർഥനാദിനത്തിന് ആഹ്വാനം ചെയ്ത് കത്തോലിക്ക മെത്രാന്മാർ
- ഫ്രാൻസിസ് പാപ്പയുടെ ജന്മനാട്ടിൽ ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഹൃദ്യമായ സ്വീകരണം

