കൊച്ചി: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
സൈബർ വിഭാഗം ഐജിക്കാണ് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.ജിജോ ജോണിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. മുൻകാലങ്ങളിൽ ജിജോ ജോൺ പുത്തേഴത്ത് പ്രസിദ്ധീകരിച്ച വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് പിന്നിലെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്. മരിച്ച മാധ്യമപ്രവർത്തകനെതിരെയും കുടുംബത്തിനെതിരെയും നടക്കുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

