തൃശൂർ: ഇന്ന് രാവിലെ ആറുമണിയോടെ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.
തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ ആലിം, രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത് . വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടമുണ്ടായത്.
പന്ത്രണ്ടോളം പേരാണ് ഇവിടെ താമസിച്ചിരുന്നത് .കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂവരെയും പുറത്തെടുക്കുകയായിരുന്നു . ഫയർഫോഴ്സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.