കൊച്ചി:എറണാകുളത്തെ വടക്കന്‍ പറവൂരില്‍ കുറുവ സംഘത്തിന്റെ മോഷണ ശ്രമമെന്ന് സംശയിക്കുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി സുദർശൻ കെഎസ്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനുകളിലും അടക്കം പട്രോളിംഗ് വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
കുറുവ സംഘത്തിനെ പറ്റി അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മോഷണത്തിന് പിന്നിൽ കുറുവസംഘമാണെന്ന് എഫ്ഐആറിൽ പരാമർശമില്ല. ബുധനാഴ്ചയാണ് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയമുണ്ടാക്കിയ സംഭവം ഉണ്ടായത്.