മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിനാലാം ദിനത്തിലേക്ക്.മുപ്പത്തിമൂന്നാം ദിനത്തിൽ കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ്മാതാ ദേവാലയ വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷൻ അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയിൽ നിന്നുമുള്ള അംഗങ്ങളുമായിരുന്നു നിരാഹാരമിരുന്നത്.
കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴിൽ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആർ എൽ സി സി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടർ റവ.ഡോ. ക്ലീറ്റസ് കതിർപറമ്പിൽ,കൊല്ലം രൂപതാ വികാരി ജനറൽ മോൺ ഡോ.ബൈജു ജൂലിയൻ, കൊല്ലം രൂപതാ പ്രൊക്കുറേറ്റർ ഫാ. ജോളി അബ്രഹാം,മിനിസ്റ്ററി കോർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, നീണ്ടകര ഫൊറോന വികാരി റവ.ഡോ.റോൾഡൻ ജേക്കബ്, ലേറ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ,
കൊല്ലം കൊട്ടിയം ഫെറോന വികാരി ഫാ. അമൽ രാജ്,കെആർഎൽസിസി മെമ്പർ അനിൽ ജോൺ, ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ്,ആകാശപറവകൾ സ്പിരിച്ൽ ഡയറക്ടർ ഫാ. ജോർജ് കടമ്പക്കാട്ട്, തീരദേശ മാനവ ശക്തി വിഭവ വികസന കേന്ദ്രം സെക്രട്ടറി ഉണ്ണികൃഷ്ണൻ പി, ആംആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ എത്തിച്ചേർന്നു.