ദോഹ: ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു.
ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ ശരിയല്ലെന്നും ഖത്തർ അറിയിച്ചു. 2012 മുതല്‍ ഖത്തര്‍ ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്കി വരുന്നുണ്ട്.