കൊച്ചി : വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേ സുമാ യി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കൊച്ചി കപ്പല്‍ശാലയിലെ മലയാളികളായ രണ്ട് കരാര്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ ബി എം എസ് പ്രവര്ത്തകന് തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേക്, എറണാകുളം കടമ്മക്കുടി സ്വദേശിയായ ട്രെയിനി ജീവനക്കാരന് എന്നിവരെയാണ് എന്‍ ഐ എ ഹൈദരാബാദ് യൂനിറ്റ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും ഹൈദരാബാദില്‍ നിന്നുള്ള എന്‍ ഐ എ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.