തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില്‍ ആരും പറക്കില്ല. എല്ലാവര്ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു.
വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ കാലതാമസമില്ലാതെ നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‍ക്ക് എതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാരംഗത്തെ സ്ത്രീകളിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ പ്രതികരണങ്ങളാണ് ഉയർത്തുന്നത് .സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ധിഖ് എ എം എം എ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കേണ്ടി വന്നു .