ആലപ്പുഴ:വയനാട് ദുരിത ബാധിതർക്ക് ഒരു വീടും ഫർണ്ണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും തങ്കി ഇടവക ജനം നൽകാമെന്ന സമ്മത പത്രം ആലപ്പുഴ ജില്ലാ കളക്ടർക്ക് തങ്കിപ്പള്ളി വികാരി റവ. ഫാ. ജോർജ് എടേഴത്ത് കൈമാറി.
ഭവന നിർമ്മാണ കമ്മറ്റി കൺവീനർ ജോയ് സി. കമ്പക്കാരൻ, അസി വികാരി ഫാ. ലോബോ ലോറൻസ് ചക്രശ്ശേരി, കമ്മറ്റി അംഗം ജോസ് ബാബു കോതാട്ട്, ട്രസ്റ്റി ഷാജി മരക്കാശ്ശേരി എന്നിവർ സംബന്ധിച്ചു.