തിരുവനന്തപുരം | കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനങ്ങളോട് വിവേചനപരമായ സമീപനം ഉള്‍ക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
കേരളത്തോട് കടുത്ത അവഗണനയാണ് ബജറ്റ് പുലര്‍ത്തിയത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന സമീപനമാണ് സ്വീകരിക്കപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്നും പിണറായി വ്യക്തമാക്കി.