കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള ആഘോഷകമ്മറ്റിയിൽ ഇടവക വികാരി ഫാ.ഷൈജു തോപ്പിൽ ചെയർമാനും ശ്രീ. മാനുവൽ വേട്ടാപറമ്പിൽ ജനറൽ കൺവീനറും ആയിട്ടുള്ള വിപുലമായ ആഘോഷകമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
നവമ്പർ 3,4 തിയതികളിലാണ് ആഘോഷങ്ങൾ നടക്കുന്നത് നവബർ 4 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും , ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിലും മുത്തേടം ബൈബിൾ കൺവെൻഷനിലും നാടിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട്.
ഈ വർഷവും വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് ചെയർമാൻ മാരായ ഫാ.റിനോയ് സേവ്യർ കളപ്പുരക്കൽ , ഫാ. ലിജോ പീറ്റർ കണ്ണോത്ത് ,സിബി സേവ്യർ ഇലഞ്ഞിമിറ്റം സാംസൺ കളത്തി പറമ്പിൽ ഫിനാൻസ് കൺവീനർ ജോസഫ് സാവിയോ , എന്നിവർ അറിയിച്ചു ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്ക് എതിരെയുള്ള വിളബര റാലിയും മാരത്തോൺ 10 k 5 K തേർഡ് എഡിഷനും ചെസ്സ്, പ്രസംഗ മത്സരങ്ങളും ഉണ്ടായിരിക്കും എന്ന് ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ അറിയിച്ചു.