തിരുവനന്തപുരം: ഒ.ആര്. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തു. മാനന്തവാടി എംഎല്‍എയായ ഒ.ആര്. കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. നിലവില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള താത്കാലിക വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ഔദ്യോഗിക വാഹനം അനുവദിക്കും.