തൃശൂര്‍: ഇനി മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടുനില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു .
സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ താനിനി പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തല്ക്കാലം ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി. വടകരയില്‍ ഞാന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരിലും മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ.
നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണമെന്നും എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തെന്നും മുരളി. തൃശൂരില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നതെങ്കില്‍ തനിക്ക് ഇത്രയും ദുഃഖം ഉണ്ടാവില്ലായിരുന്നുവെന്നും ബിജെപി വിജയിച്ചത് വേദനിപ്പിച്ചുവെന്നും മുരളീധരന് പറഞ്ഞു. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നുവെന്നും തൃശൂരില്‍ തനിക്ക് രാശിയില്ലെന്നും മുരളീധരന് പറഞ്ഞു .