കണ്ണൂർ :കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്.എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ഡി.എയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു . പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുമായി സഹകരിക്കാനായാണ് ചര്‍ച്ച നടന്നത്. 3 മാസം മുന്‍പ് വരെ ചര്‍ച്ച തുടര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത്തരം ചര്‍ച്ചകള്‍ തുടരുമെന്നും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണില്‍ ബന്ധപെടാന്‍ കഴിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.