കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തില്ല, പൊതുവേദികളിലുമില്ല. ഭരണ വിരുദ്ധ വികാരം കാരണം മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമേ പ്രചാരണത്തിനുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിമർശിക്കാനേ മുഖ്യമന്ത്രിക്ക് നേരമുള്ളൂ. മുഖ്യമന്ത്രി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയി പ്രചാരണം നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് ഇന്‍ഡ്യ മുന്നണി അധികാരത്തിൽ വരാൻ താൽപര്യമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.