തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

