റോം: ഉണ്ണിയേശുവിനെ കിടത്തിയ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികള്‍ക്ക് കൂടുതല്‍ അടുത്തുനിന്ന് കാണാന്‍ അവസരമൊരുക്കി റോം സാന്താ മരിയ മേജര്‍ ബസിലിക്ക. ബസിലിക്കയില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തിരുശേഷിപ്പ് താല്‍ക്കാലികമായി മറ്റൊരു ചാപ്പലിലേക്ക് മാറ്റിയത്.ഉണ്ണിയേശുവിന്റെ പുല്‍ത്തൊട്ടിയുടെ ഭാഗമായ അഞ്ച് സിക്കമോര്‍ മരക്കഷണങ്ങളാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. ഇതുവരെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്ക് താഴെയുള്ള പ്രത്യേക സ്ഥലത്തായിരുന്നു തിരുശേഷിപ്പ് സൂക്ഷിച്ചിരുന്നത്.തിരുശേഷിപ്പിന്റെ പേടകത്തിലും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ബസിലിക്കയുടെ വലതുവശത്തുള്ള ചാപ്പലില്‍ ഇത് പ്രദര്‍ശിപ്പിക്കും. ഇതോടെ വിശ്വാസികള്‍ക്ക് രക്ഷകന് അഭയം കണ്ടെത്തിയ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് കൂടുതല്‍ അടുത്തുനിന്ന് പ്രാര്‍ഥനാപൂര്‍വം കാണാന്‍ അവസരം ലഭിക്കും.ക്രിസ്മസ് തലേന്ന് തിരുശേഷിപ്പ് പേപ്പല്‍ അള്‍ത്താരയിലേക്ക് മാറ്റും. തുടര്‍ന്ന് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് ശേഷം ചരിത്രപരമായ പഴയ സ്ഥാനത്ത് തിരുശേഷിപ്പ് പുനഃസ്ഥാപിക്കും.
Trending
- ഗാസയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥന
- പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികള്‍ക്ക് കാണാന്‍ അവസരമൊരുക്കി റോം സാന്താ മരിയ മേജര്‍ ബസിലിക്ക
- ഫ്രാൻസിസ് പാപ്പായുടെ സ്വകാര്യ ചിന്തകൾ ഇനി പുസ്തകത്തിൽ
- വി എസ് എസ് എസ് സ്ഥാപക ദിനാചാരണം
- വിജയപുരം രൂപതയുടെ മൈഗ്രൻസ് ഡേ ആഘോഷം നടത്തി
- പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ 101-ാം തിരുനാൾ ലോഗോയും നൊവേന പുസ്തകവും പ്രകാശനം ചെയ്തു
- പ്രാർത്ഥിക്കുന്നതിന് മുമ്പ് ഒപ്പിടണം: മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിയമം വിശ്വാസികളെയും ബാധിക്കുന്നു
- ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ‘ദൈവത്തിന്റെ മനസ്’ പ്രകാശനം ചെയ്തു

