കൊല്ലം: കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സി എച്ച് എ ഐ ) കേരള ഘടകം ബോർഡ് അംഗമായും തിരുവനന്തപുരം സോണൽ കോർഡിനേറ്ററായും ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ കൊല്ലം രൂപത ജീവൻ സംരക്ഷണ സമിതി സഹരക്ഷാധികാരി, കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത ഡയറക്ടർ, ലവ്ദാതോസി – ഭൂമിക്കൊരു കുടയുടെ വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

