ആമച്ചൽ: 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ അണ്ടർ-17 വിഭാഗത്തിൽ ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥും ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് നേട്ടം.
കൊല്ലം എസ്.എൻ. ട്രസ്റ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആഗി വിശ്വനാഥ് തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാനതല ഹോക്കി മത്സരത്തിൽ ശ്രദ്ധേയ നേട്ടം കൈവരിക്കുന്നത്. കൊല്ലം എസ്.എ.ഐ. എസ്.ടി.സി.യിലാണ് ഹോക്കി പരിശീലനം നടത്തുന്നത്.നെയ്യാറ്റിൻകര രൂപത ഓഫീസ് സ്റ്റാഫ് അംഗമായ വിശ്വനാഥ് ആർ. ആണ് പിതാവ്. പുഷ്പ ഇന്ദു സി.എസ്. മാതാവാണ്.

