ബെനിൻ സിറ്റി: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ബെനിൻ സിറ്റി കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. അഗസ്റ്റിൻ ഒബിയോറ അകുബെസെ (69) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ബെനിൻ സിറ്റിയിലെ ഹോളി ക്രോസ് കത്തീഡ്രലിൽ നടന്നു. ലാഗോസ് ആർച്ച് ബിഷപ്പ് ആൽഫ്രഡ് അഡെവാലെ മാർട്ടിൻസ് മുഖ്യകാർമികത്വം വഹിച്ചു.2018 മുതൽ 2022 വരെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് നൈജീരിയയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് അകുബെസെ ദേശീയതലത്തിൽ ശ്രദ്ധേയനായ ആത്മീയ നേതാവായിരുന്നു. ഉറോമി രൂപതയുടെ ബിഷപ്പായും തുടർന്ന് ഒന്നര പതിറ്റാണ്ടിലേറെയായി ബെനിൻ സിറ്റി അതിരൂപതയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.അദ്ദേഹത്തിന്റെ വിയോഗത്തിൽ നൈജീരിയയിലെ കത്തോലിക്കാ സഭയും വിവിധ സാമൂഹിക-രാഷ്ട്രീയ നേതാക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ അനുസ്മരിച്ച നേതാക്കൾ കുടുംബാംഗങ്ങൾക്കും വിശ്വാസികൾക്കും അനുശോചനം അറിയിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

