കൊച്ചി: ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ (എഐസിയു) ദേശീയ അസംബ്ലിയും അവാർഡ് വിതരണവും ഓഗസ്റ്റ് 22, 23 തീയതികളിൽ ഡൽഹി ഡോൺ ബോസ്കോ നഗറിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ലത്തീൻ, സീറോമലബാർ, മലങ്കര സഭകളുടെ പ്രതിനിധികൾ ദേശീയ അസംബ്ലിയിൽ പങ്കെടുക്കും. എഐസിയു ദേശീയ പ്രസിഡന്റ് ഏലിയാസ് വാസ് അധ്യക്ഷനാകും.
എഫ്സിആർഎ ബില്ലുമായി ബന്ധപ്പെട്ട ക്രൈസ്തവരുടെ ആശങ്കകൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് നിവേദനം നൽകും. ഇതുസംബന്ധിച്ച പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും.കേരളത്തിൽനിന്ന് പത്ത് പ്രതിനിധികളെ ദേശീയ അസംബ്ലിയിൽ പങ്കെടുപ്പിക്കാൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ അൽഫോൺസ് പേരേ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന നേതാക്കളായ സി.ജെ. ജെയിംസ്, ആന്റണി തൊമ്മാന, തോമസ് തേവരത്ത്, ബാബു അത്തിപ്പൊഴിയിൽ, സൈബി അക്കര, ഫ്രാൻസി ആന്റണി, ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.

