കോട്ടയം: വിജയപുരം രൂപതയുടെ പ്രവാസി സംഘടനയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്സ് അസോസിയേഷൻ (VIMA)യ്ക്ക് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽവന്നു. ജോൺ സേവ്യർ (കുവൈറ്റ്) പ്രസിഡന്റായും ടിന്റുമോൾ തോബിയാസ് (സൗദി അറേബ്യ) ജനറൽ സെക്രട്ടറിയായും ജോമോൻ ജോസഫ് (അയർലൻഡ്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറ് അംഗ കോർ കമ്മിറ്റിയെയും 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പ്രഖ്യാപിച്ചു. രൂപതാ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, വി ഐ എം എ മുൻ ഡയറക്ടർ ഫാ. ലിനോസ് ബിവേര, വി ഐ എം എ ഡയറക്ടർ ഫാ. അനസ് പോൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.വൈസ് പ്രസിഡന്റായി ബിബിൻ ജോസഫ് (UAE), സെക്രട്ടറിയായി റെജി ടോം ജോർജ് (UAE) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അജിമോൻ (UAE), ആന്റണി മുണ്ടയ്ക്കൽ (UAE), അനു ജോസഫ് (KSA), ബിൻസി സണ്ണി (ഇസ്രായേൽ), ബിനു ജോസ് (USA), ബോണി ആന്റണി (UK), ഫാ. ഫെലിക്സ് ദേവസ്യ (ഇന്ത്യ), ജെൻസൺ തോമസ് (UAE), ഫാ. ജിൻസൺ തോമസ് (ഓസ്ട്രിയ), ജോസഫ് ലോബോ (UAE), ജോസഫ് മാത്യു (ഒമാൻ), ഫാ. ലിനോസ് ബിവേര (കാനഡ), മേരിദാസ് ആന്റണി (KSA), മത്തായി പി. ജോൺ (മാലിദ്വീപ്), മാത്യു (അയർലൻഡ്), രാനോഷ് രാജൻ (UAE), റെനി ജോർജ് (UAE), റിൻസി മണിക്കുട്ടൻ (ജർമനി), സച്ചിൻ ചാർളി (UK), സതീഷ് ഡി. നെല്ലിമല (UAE), ശാരിമോൾ ജോമോൻ (ഇസ്രായേൽ), സിജി മുല്ലശ്ശേരി (സ്വിറ്റ്സർലൻഡ്), സ്നേഹ മാത്യു (അയർലൻഡ്), സ്വപ്ന ഗബ്രിയേൽ (ഇസ്രായേൽ), തോമസ് ജോൺസൺ (UAE) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

