പോളണ്ട് : പോളണ്ടിലെ കൊനൊതോപി ഗ്രാമത്തിൽ 55.6 മീറ്റർ ഉയരമുള്ള കന്യകാമറിയത്തിന്റെ പ്രതിമ ഓഗസ്റ്റ് 15ന് ആശീർവദിച്ച് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.കന്യാമറിയത്തിന്റെ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള തിരുരൂപമാണിത്. ലോകത്തെ രണ്ടാമത്തെ ഉയരമുള്ള തിരുരൂപം എന്ന റിക്കാർഡും പോളണ്ടിലെ ഈ തിരുരൂപത്തിനുണ്ട്. ഫിലിപ്പീൻസിലെ മേരി ഓഫ് ഓൾ ഏഷ്യയാണ് ലോകത്തെ ഏറ്റവും ഉയരമുള്ള തിരുരൂപം. 98.15 മീറ്ററാണ് ഇതിന്റെ ഉയരം.പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിലായിരുന്നു പ്രതിമയുടെ ആശീർവാദച്ചടങ്ങ് നടന്നത്. മധ്യ പോളണ്ടിലെ ഈ ചെറിയ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
Trending
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ

