വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രത്തിലെ വാർഷിക തിരുനാളിന് ഓഗസ്റ്റ് 29ന് കൊടിയേറും.
സെപ്റ്റംബർ എട്ടുവരെ 11 ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.ഓഗസ്റ്റ് 29ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. തിയോഡോർ സഖായരാജ് തിരുനാളിന് കൊടിയേറ്റും. തുടർന്ന് മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വിശുദ്ധ കുർബാന അർപ്പിക്കും.തിരുനാൾ ദിനങ്ങളിൽ തീർത്ഥാടകരുടെ ആത്മീയ ആവശ്യങ്ങൾ പരിഗണിച്ച് തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. സി. ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആൻഡ് റെക്ടർ ഫാ. എസ്. അർപ്പുതരാജ്, പ്രൊക്യുറേറ്റർ ഫാ. ഡി. ഉലകനാഥൻ എന്നിവർ തിരുനാളിന് നേതൃത്വം നൽകും.

