കൊച്ചി : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) പെരുമാനൂർ യൂണിറ്റിന്റെ പൊതുയോഗവും 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അംബികാപുരം ദേവാലയത്തിൽ നടന്നു.
അഡ്വ. ആന്റണി ജൂഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.പെരുമാനൂർ ഇടവക സഹവികാരി ഫാ. ലിബിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൽ.സി.എ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് റോയ് ഡിക്കൂന, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ അംഗം ജോൺസൺ ചൂരപ്പറമ്പിൽ, കേന്ദ്രസമിതി അൽമായ ശുശ്രൂഷ കോ-ഓർഡിനേറ്റർ റോജൻ കാട്ടുംപുറം എന്നിവർ പങ്കെടുത്തു. അതിരൂപതാ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്.
നയപ്രഖ്യാപന പ്രസംഗത്തിൽ, ‘ഞാൻ’ എന്നതിലുപരി ‘നാം’ എന്ന കൂട്ടായ്മയുടെ ചിന്തയിലൂടെയാണ് ലത്തീൻ സമുദായത്തിന്റെ ശാക്തീകരണം സാധ്യമാകുന്നതെന്ന് അഡ്വ. ആന്റണി ജൂഡി പറഞ്ഞു. ഇടവകയിലെ മുഴുവൻ അംഗങ്ങളെയും സമുദായ പുരോഗതിക്കായി ഒരുമിപ്പിക്കുമെന്നും സമുദായ ഐക്യം, അധികാര പങ്കാളിത്തം, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ പുതിയ കമ്മിറ്റി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭാരവാഹികളായി സെക്രട്ടറി ജോർജ് ചക്കലക്കപറമ്പിൽ, ട്രഷറർ വർഗീസ് പുതുമന, വൈസ് പ്രസിഡന്റുമാരായി ജെയിൻ ആന്റണി, കെ. എ. ജോർജ്, ജോയിന്റ് സെക്രട്ടറിമാരായി ജെക്സി വർഗീസ്, ജോസഫ് ഷെല്ലി എന്നിവരെയും തിരഞ്ഞെടുത്തു. തോമസ് കന്നിപ്പറമ്പിൽ, ലീബ തോമസ്, മേരി കെ. ജെ., മോട്ടി, അനീഷ് എ. വി., ലെസ്ലി കെ., കെ. വി. ജോസഫ്, ഷീല സൈമൺ, ചാൾസ് തേനംപറമ്പിൽ, ട്രീസ കെ. പി., ലില്ലി ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

