വൈറ്റില: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.സി.എസ്.എസ്. ഇന്റർനാഷണൽ ആക്ടിങ് ചെയർമാൻ ബെന്നി പാപ്പച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈറ്റില ഏരിയ പ്രസിഡന്റ് ടി. എൽ. പീറ്റർ അഞ്ചൽ അധ്യക്ഷത വഹിച്ചു.തൈക്കൂടം സെന്റ് റാഫേൽസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്ങൽ അനുഗ്രഹപ്രഭാഷണം നടത്തി.
കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ എം. എ. സെബാസ്റ്റ്യൻ, വി. പി. ചന്ദ്രൻ, സേവിയർ പി. ആന്റണി, അനു കെ. തങ്കച്ചൻ, കനോഷ്യൻ കോൺവെന്റ് സുപ്പീരിയർ റവ. സി. മേരി ആഗ്നസ്, കെ. എക്സ്. ജോർജ് കുറ്റെഴത്ത്, എ. ജി. ജോസ്, കെ. ടി. ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വൈറ്റില ഏരിയയിൽ സി.എസ്.എസ്. പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയ ആദ്യകാല നേതാക്കളെ സമ്മേളനത്തിൽ ആദരിച്ചത് ചടങ്ങിന്റെ ശ്രദ്ധേയമായ ഭാഗമായി. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ സേവനപാരമ്പര്യവും ഭാവി പ്രവർത്തന പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

