കോട്ടപ്പുറം : ലോക പരിസ്ഥിതി ദിനാചരണം കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി കിഡ്സിൽ സംഘടിപ്പിച്ചു. ഈ കാലഘട്ടത്തിൽ പരിസ്ഥിതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അതോടൊപ്പം പ്രകൃതിവിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മണ്ണുത്തി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡയറക്ടർ . ബിനു ബോണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ അതിഥിയായി കൊടുങ്ങല്ലൂർ ഡിവൈ എസ് പി പ്രമോദ് പി പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ഷൈബി ജോസഫ്, കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
5000 വൃക്ഷത്തൈകൾ ഇടവകകളിലും സ്കൂളുകളിലും റസിഡൻസ് അസോസിയേഷൻ ഗ്രൂപ്പുകൾ, യുവജന സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവർക്ക് വിതരണം ചെയ്തു.
Trending
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) അനുശോചിച്ചു
- 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം ഞായറാഴ്ച
- സ്വന്തം ഗുരുവിന് വിലയിടുന്ന അഭിനവ യൂദാസുമാര് ‘
- മറിയത്തിൽ നിന്ന് ദൈവത്തോടുള്ള ആത്മീയ സംഭാഷണം പഠിക്കാം: ലെയോ പാപ്പ
- ജിജോ ജോണ് പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം
- മനുഷ്യവ്യക്തിയുടെ മഹത്വമാണ് എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- യോഗാസന ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റാ വർഗീസിന് വെങ്കല നേട്ടം
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു

