കൊച്ചി : ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് നമ്മുടെ പ്രകൃതിയെ മലിനമാകാതെ കാത്തുസൂക്ഷിക്കുക എന്നതും. ആ വലിയ ദൗത്യം പുഞ്ചിരിയോടെ നെഞ്ചേറ്റുന്നവരാണ് നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങൾ.
പരിസ്ഥിതി ദിനത്തിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്ന ഹരിതകർമ്മസേന അംഗങ്ങളായ ശ്രീനി,ബിൻസി, വിഷ്ണു, എന്നിവരെ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ. എമിൽ ആന്റ്ണി പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കർമ്മ സേനാംഗങ്ങൾ ഫലവൃക്ഷം നടുകയും ചെയ്തു.
കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് വൈസ് പ്രസിഡന്റെ സി.എം സെബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ഷയ് ആന്റണി, ആൾഡ്രിൻ മാനുവൽ, മറ്റു കെ സി വൈ എം പ്രവർത്തകരും സന്നിഹിതരായിരുന്നു.

