കൊച്ചി:രാജ്യത്ത് വർധിപ്പിച്ച ഇന്ധനവില പിൻവലിക്കണമെന്ന് വരാപ്പുഴ അതിരൂപത കെ എൽ സി എ ആവശ്യപ്പെട്ടു. ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ മൂന്നു തവണയായി ഇന്ധനവില 5 രൂപയോളം വർധിപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് മുകളിൽ എത്തിയതാണ് വില വർധനവിന് കാരണമായി അധികാരികൾ പറയുന്നത്.
ഇന്ധനവില വർദ്ധനയിലൂടെ സമസ്ത മേഖലയിലും പ്രകടമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജൻ്റിൻ്റെ താളം തെറ്റിച്ചു.അതിനാൽ കേന്ദ്രസർക്കാർ ഇടപെട്ട് വർദ്ധിപ്പിച്ച ഇന്ധനവില കുറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും.കേരള സർക്കാർ സമാശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും കെ എൽ സി എ ആവശ്യപ്പെട്ടു.

