കോഴിക്കോട്: കോഴിക്കോട് നവജ്യോതിസിൽ വെച്ചു കെ എൽ സി ഡബ്ല്യൂ എ സെക്രട്ടറിയേറ്റ് കൂടി. മീറ്റിംഗിൽ പ്രസിഡന്റ് റാണി പ്രദീപ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ജാക്വലിൻ ജോബ് സ്വാഗത പ്രസംഗം നടത്തി.
ആനി മസ്കറിൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തുന്നതിന് യോഗം തീരുമാനമെടുത്തു.
ജൂൺ 7ന് വൈകുന്നേരം 4മണിമുതൽ 5മണിവരെ എറണാകുളം വഞ്ചിസ്ക്വയറിൽ സംസ്ഥാന തലത്തിൽ ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
സെപ്റ്റംബർ മാസം 12ന് രാവിലെ 10മണിക്ക് കണ്ണൂർ രൂപതയിൽ വെച്ച് ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിംഗ് ,2027ജനുവരി മാസം കൊല്ലം രൂപതയിൽ വെച്ചു സംസ്ഥാന ജനറൽ കൗൺസിൽ , 2027മാർച്ച് 13ശനിയാഴ്ച സുൽത്താൻപെട്ട് വെച്ചു എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തും. 10 രൂപതകളിൽ നിന്നുള്ള കെ എൽ സി ഡബ്ല്യൂ എ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു.

