കണ്ണൂർ :- ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ തിരുനാൾ മെയ് 17 മുതൽ 25 വരെ നടക്കും. കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ കർമ്മത്തിനും ,ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കു പിലാത്തറ സെൻ്റ് ജോസഫ് കോളേജ് മാനേജർ ഫാ.രാജൻ ഫൗസ്തോ മുഖ്യകാർമ്മികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ജപമാല, ദിവ്യബലി , നൊവേന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ഫാ.ജെസ്റ്റിൻ എടത്തിൽ, ഫാ.ഷെബിൻ, ഫാ. സിജോമോൻ, ഫാ. മനോജ്, ഫാ .ഡോ ജോയ് പൈനടാത്ത്, ഫാ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യകാർമ്മികരാകും. മെയ് 22 വെളളിയാഴ്ച വൈകിട്ട് 5 മണിക്കുള്ള ജപമാലയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറപ്പശ്ശേരി മുഖ്യകാർമ്മികനാകും.മെയ് 23ന് വൈകിട്ട് 4.30ന് ജപമാലയെ തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്കും കുട്ടികളുടെ സ്ഥൈര്യലേപന സ്വീകരണത്തിനും കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല മുഖ്യകാർമ്മികത്വം വഹിക്കും.
ഫാ ആൻസിൽ പീറ്ററിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാരിഷ് കൗൺസിൽ സെകട്ടറി സണ്ണി പൗലോസ് , ട്രഷറർ റിനേഷ് ആൻ്റണി , ജോ സെക്രട്ടറി റാഫേൽ ഷാജി , ഫാ ജോമോൻ ചെമ്പകശ്ശേരി , ഫാ അബിൻരാജ്, കൺവീനർമാരായ രതീഷ് ആൻ്റണി, അർച്ചന ഫെർണാണ്ടസ്, ജോയ് പിറ്റർ, ഷെൽബൻ മൈക്കിൾ, റോബർട്ട് സെൽവരാജ് , ആൻ്റണി സിറിൾ, ചാൾസ് ഗിൽബർട്ട് ,ഡിയോൺ ആൻ്റണി എന്നിവർ സംസാരിച്ചു.

