വത്തിക്കാൻ സിറ്റി : പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി. വികസ്വര രാജ്യങ്ങളിലെ കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾക്കായുള്ള പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി, 1988 ൽ തുടങ്ങി, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്.
പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഫൗണ്ടേഷന്റെ വിവിധ പദ്ധതികളിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് നൽകിയ സഹായങ്ങൾ സുവിശേഷവത്കരണത്തിന്റെ ഭാഗമാണെന്നും, ഈ സഹായങ്ങൾ സ്വീകരിച്ചവർക്ക്, ദൈവത്തിന്റെ നന്മയും ദയയും അടുത്തനുഭവിക്കുവാൻ സാധിച്ചുവെന്നും പാപ്പാ പറഞ്ഞു.
വിശുദ്ധ പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ തന്റെ ശുശ്രൂഷയ്ക്കും, സഭയുടെ ആവശ്യങ്ങൾക്കും വേണ്ടി ഫൗണ്ടേഷൻ അംഗങ്ങളുടെ പ്രാർത്ഥനകളും പാപ്പാ അഭ്യർത്ഥിച്ചു.
Trending
- കുട്ടികളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര മാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കണം ; യൂണിസെഫ്
- സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങൾ മാനിക്കപ്പെടണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത
