ദെബലില്‍, ലബനന്: ദക്ഷിണ ലബനനിലെ ക്രിസ്ത്യന്‍ ഗ്രാമമായ ദെബലില്‍ ക്രൂശിതരൂപം തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് സൈനികര്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ 30 ദിവസത്തെ സൈനിക തടവ് ശിക്ഷ വിധിച്ചു. ഒരു ഇസ്രായേല്‍ സൈനികന് ചുറ്റിക ഉപയോഗിച്ച് ക്രൂശിതരൂപത്തിലെ ക്രിസ്തുവിന്റെ മുഖത്ത് അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല, ഈ പ്രവൃത്തിയെ ‘ക്രിസ്തീയ വിശ്വാസത്തോടുള്ള കടുത്ത അവഹേളനം’ എന്ന് വിശേഷിപ്പിച്ചു.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) അടിയന്തരമായി രൂപം പുനഃസ്ഥാപിച്ചു: ദെബലിലെ പ്രാദേശിക സമൂഹവുമായി ചേര്‍ന്ന്, തകര്‍ക്കപ്പെട്ട പ്രതിമയ്ക്ക് പകരം പുതിയത് സ്ഥാപിക്കാന്‍ ഇസ്രായേല്‍ സൈന്യം സഹായിച്ചുവെന്ന് ഏപ്രില്‍ 21-ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൈന്യം അറിയിച്ചു.
പ്രതിമ തകര്‍ത്ത സൈനികനും അതിന്റെ ചിത്രമെടുത്ത സൈനികനും 30 ദിവസത്തെ സൈനിക തടവ് അനുഭവിക്കണം. ഇവരെ യുദ്ധമുഖത്തെ ഡ്യൂട്ടികളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നിട്ടും അത് തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ തയ്യാറാകാത്ത മറ്റ് ആറ് സൈനികരോട് വിശദീകരണം തേടിയിട്ടുണ്ട്. അവര്‍ക്കെതിരെയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
സൈനികരുടെ ഭാഗത്തുനിന്നുണ്ടായത് ഐ.ഡി.എഫ് ഉത്തരവുകള്‍ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവൃത്തിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഭവം അംഗീകരിക്കാനാവാത്ത പെരുമാറ്റവും വലിയൊരു ധാര്‍മ്മിക പരാജയവുമാണെന്ന് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി.
മതസ്ഥാപനങ്ങളോടും ചിഹ്നങ്ങളോടും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സൈനികര്‍ക്ക് വീണ്ടും നല്‍കുമെന്നും, ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. സംഭവത്തില്‍ ഐ.ഡി.എഫ് അതീവ ദുഃഖം രേഖപ്പെടുത്തി.
Trending
- ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക്
- തെരുവുനായ ശല്യം: എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കെ.എൽ.സി.എ.
- റോമിൽ നിന്നും ഡൊമിനിക്കൻ വൈദികർ കൊല്ലം രൂപത സന്ദർശിച്ചു
- ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ ചാക്രികലേഖനം: മനുഷ്യാന്തസ്സും എ.ഐ. യുഗത്തിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പഠനസെമിനാർ
- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം കെഎൽസിഎ കൊച്ചി രൂപത
- ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍: മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം
- പിന്നാക്ക വിഭാഗ കോർപറേഷന്റെ ‘സമഗ്ര 2026’ പദ്ധതി നെയ്യാറ്റിൻകരയിൽ; സ്വയംസഹായ സംഘങ്ങൾക്ക് 2 കോടി അനുവദിച്ചു
- കേന്ദ്രഭരണ നയങ്ങൾക്കെതിരെ കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ പ്രതിഷേധ ധർണ

