വത്തിക്കാൻ സിറ്റി: തായ്ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ ശാശ്വത സമാധാനത്തിനായുള്ള മാർഗ്ഗങ്ങളിൽ, മതങ്ങൾക്കിടയിലുള്ള സൗഹൃദവും, സംയുക്ത പ്രവർത്തനങ്ങളും ലക്ഷ്യം വച്ചുകൊണ്ട്, ബഹുമത സഖ്യമായ, “മതങ്ങൾ സമാധാനത്തിനു” Religions for Peace സംഘടന, അംഗങ്ങളെ ആഹ്വാനം ചെയ്തു. മേഖലയിലെ സഹോദരീസഹോദരന്മാർ അനുഭവിക്കുന്ന വേദന തങ്ങളുടെ ഹൃദയങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നുവെന്നും, അക്രമത്തിന്റെ എല്ലാ ഇരകൾക്കും, വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും, സുരക്ഷ, അന്തസ്സ്, സമാധാനം എന്നിവ വീണ്ടെടുക്കുവാനായി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും സംഘടനയിലെ അംഗങ്ങൾ അറിയിച്ചു.1970-ൽ സ്ഥാപിതമായ റിലീജിയൻസ് ഫോർ പീസ് സംഘടന, 90-ലധികം ദേശീയ, പ്രാദേശിക മതാന്തര കൗൺസിലുകളുടെ ശൃംഖലയിലൂടെയും സ്ത്രീകൾ, യുവാക്കൾ, മതനേതാക്കൾ എന്നിവരുടെ ശൃംഖലകളിലൂടെയും ആഗോളതലത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ തായ്ലൻഡ്, കംബോഡിയ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ ചരിത്രപരമായി സാന്നിധ്യമുറപ്പിച്ചിട്ടുള്ളതും, സജീവവുമായ സംഘടനയാണിത്.രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള തർക്കം അതിർത്തിയിലെ ആരാധനാലയങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ആരാധനാലയങ്ങൾ, ഐക്യത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്നു സംഘടന പറഞ്ഞു. ഇവ ചരിത്രങ്ങളുടെയും ആത്മീയ അടുപ്പത്തിന്റെയും ജീവിക്കുന്ന സാക്ഷ്യങ്ങളാണെന്നും, അല്ലാതെ, വിയോജിപ്പിന്റെ ഇടങ്ങളായി മാറ്റപ്പെടരുതെന്നും കൂട്ടിച്ചേർത്തു.അടിസ്ഥാനപരമായ ആശങ്കകൾ പരിഹരിക്കുന്നതിന് നയതന്ത്രപരവും മതപരവുമായ മാർഗങ്ങളിലൂടെ അർത്ഥവത്തായ സംഭാഷണത്തിൽ ഏർപ്പെടാനുള്ള സന്നദ്ധതയും സംഘടന അറിയിച്ചു. അയൽരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പൊതു സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ ബഹുമാനിക്കാനും എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ സഹകരിച്ച് പ്രവർത്തിക്കാനും സംഘടന ഏവരെയും ആഹ്വാനം ചെയ്യുന്നതായും, ഫീദെസ് റിപ്പോർട്ട് ചെയ്തു.
Trending
- തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസനത്തിനായുള്ള സാധ്യതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍
- ഫാ. തെയോഫിൻ്റെ ധന്യ പദവി : കോട്ടപ്പുറത്ത് ആഘോഷങ്ങൾ 10 ന്
- ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് പാപ്പ
- MESCOPE -2026 മീഡിയ വർക് ഷോപ്പ് സംഘടിപ്പിച്ചു
- കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ നടത്തുന്നശില്പശാല ഉദ്ഘാടനം ചെയ്തു
- ‘ആദം നീ എവിടെയാകുന്നു’; വി ഡി സതീശന്റെ പുതിയ പുസ്തകം പുറത്തിറങ്ങി
- മാതൃദിനത്തിൽ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കാൻ ആസ്റ്റാ
- ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ
