കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും. ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്കിയാല് പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം.
ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ഇയാൾ. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.