വിജയപുരം : പരി.പിതാവ് ഫ്രാൻസിസ് പാപ്പാ ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി വർഷത്തിൻ്റെ വിജയപുരം രൂപതാതല ഉൽഘാടനം കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തേച്ചേരിൽ നിർവഹിച്ചു.
സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, ചാൻസലർ മോൺ.ജോസ് നവസ്, മോൺ.ഹെൻറി കൊച്ചുപറമ്പിൽ,എന്നിവരും അമ്പതോളം വൈദികരും സഹകാർമികരായി ബിഷപ്പ് സെബാസ്ററ്യൻ തെക്കെത്തെചേരിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ സമൂഹബലിയോടെ ആയിരുന്നു ജൂബിലി വർഷം പ്രഖ്യാപിച്ചത്.
തുടർന്ന് അനേകം സന്ന്യസ്ഥരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജൂബിലി മുദ്ര പതിപ്പിച്ച കുരിശു ബിഷപ്പ് ആശീർവദിച്ചു അൾത്താരയീൽ സ്ഥാപിച്ചു .
രൂപതയിലെ എല്ലാ ഇടവകകളിലും ജൂബിലീവർഷം ആചരിക്കുന്നതിനുവേണ്ടി 8 ഫൊറോന വികാരിയച്ചൻമാർക്കും ബിഷപ്പ് ലോഗോ ആലേഖനം ചെയ്ത കുരിശുകൾ കൈമാറി