മുനമ്പം : രാഷ്ട്രീയത്തിന്റെ കപട മുഖങ്ങൾ തിരിച്ചറിഞ്ഞ്, മുനമ്പം ജനതയെ വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളെ മുന്നിൽ നിർത്തി ചോദ്യം ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ ദേവസി പന്തല്ലൂക്കാരൻ ആവശ്യപ്പെട്ടു.
സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തി ഒൻപതാം ദിനത്തിൻ്റെ ഉദ്ഘാടനം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സി പി നിർവ്വഹിച്ചു.
പ്രളയത്തിൽ അകപ്പെട്ടു പോയ കേരള ജനതയെ രക്ഷിക്കാൻ ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളായ ആന്റണി കുരിശിങ്കൽ, റാഫേൽ അത്തിപ്പൊഴി,കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, നിക്സൺ കാഞ്ഞിരത്തിങ്കൽ, ഗിരീഷ് പോളക്കുളത്ത്, മണി കിളിയന്തിപ്പറമ്പിൽ, സേവ്യർ കളത്തിൽ, ജസ്റ്റിൻ കളവിപ്പറമ്പിൽ, സുനിൽ കടവിൽ പറമ്പിൽ, ജോഷി വലിയ വീട്ടിൽ,ജോൺസൻ അറക്കൽ, വിൻസൻ കാട്ടുപാടത്ത് എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കു ന്ന പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈജു, ബിജെപി സ്റ്റേറ്റ് കമ്മറ്റി മെമ്പർ ഇഎസ് പുരുഷോത്തമൻ,മറ്റു ഭാരവാഹികൾ സിഎസ്എസ് സംസ്ഥാന കൗൺസിൽ വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ പനക്കൽ, ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ മറ്റു ഭാരവാഹികൾ, നേച്ചർ ലൈഫ് ഇന്റർനാഷണൽ ചെയർമാൻ ഡോ. ജേക്കബ് വടക്കൻ ചേരി,

സർവോദയം മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി ബാലകൃഷ്ണൻ,മുൻ മന്ത്രി വിഎം സുധീരൻ, സിസ്റ്റർ തെരേസ ആലഞ്ചേരി,കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ദേവാലയ വികാരി ഫാ കുര്യാക്കോസ് മുണ്ടാടൻ, പാലാ രൂപത സെന്റ് തോമസ് ഇടവക വികാരി ഫാ ജോർജ്ജ് കാരവേലിൽ, സെന്റ് അൽഫോൺസ ഇടവക വികാരി ഫാ തോമസ് കുറ്റിക്കാട്, കടക്കര ഉണ്ണിമിശിഹാ ദേവാലയ വികാരി ഫാ. മിഥുൻ മെൻഡസ്,
സെന്റ് ആൽബർട്ട് കോളേജ് ഡയറക്ടർ ഫാ നിബിൻ കുര്യാക്കോസ്, കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരി ഫാ പോൾ മനക്കിൽ വരാപ്പുഴ അതിരൂപത കെഎൽസിഎ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ കേരളത്തിലെ പലയിടങ്ങളിൽ നിന്ന് എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

