കൊച്ചി: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ ഫോണ്‍ കരാറും ഉപകരാറും നല്‍കിയതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.