പറവൂർ : മൂന്നാം ക്ലാസുകാരനായ കിഴക്കേവീട്ടിൽ നെവിൻ റോച്ച സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച പണം വയനാട് ദുരിതബാധിതർക്കായുള്ള സഹായനിധിയിലേക്ക് നല്കി മാതൃകയായി. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ പ്രീസ്റ്റ് -ഇൻ-ചാർജ് ആയ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിക്ക് പണം കൈമാറി. കോട്ടപ്പുറം രൂപതയിലെ പള്ളികളിൽ ആഗസ്റ്റ് നാല് ഞായറാഴ്ച കുർബ്ബാന മദ്ധ്യേയുള്ള സഞ്ചിപിരിവ് വയനാടിലെ ദുരിതബാധിതർക്കായി മാറ്റി വയ്ക്കാൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ചാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങളറിഞ്ഞ്, രണ്ടുവർഷമായി കുടുക്കയിൽ സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ 2588 രൂപ ദേവാലയത്തിൽ സമർപ്പിച്ചത്. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ മതബോധന വിദ്യാർത്ഥിയായ നെവിൻറോച്ച ,കിഴക്കേവീട്ടിൽ വിപിൻ റോച്ചയുടെയും നിമ്മിയുടെയും മകനാണ് . കടബാധ്യതയുള്ള, വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് നെവിൻ റോച്ചയുടേത്. പിതാവ് ഐസ് പ്ലാന്റിലും അമ്മ സൗദിയിലും ജോലി ചെയ്യുന്നു. നിരവധി പേരാണ് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുന്നത്.
Trending
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
- ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം
- വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്
- ജനപ്രതിനിധികൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷെവലിയർമാർക്കും ആദരം
- സഭാസാഹിത്യവും വിജ്ഞാനവും 4, 5 നൂറ്റാണ്ടുകളില്‍
- സൗഹൃദത്തിന്റെ ബൈലൈന്‍
- ഞാന്‍ ബഹദൂര്‍

