കൊച്ചി: സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍. എറണാകുളത്ത്കെ ആർ എൽ സി സി ജനറൽ കൗണ്‍സിലിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെയായിരുന്നു വിമര്ശനംവികസനത്തിന്റെ പേരില്‍ കൊടും ചൂഷണമാണ് നടക്കുന്നത്.
തീരദേശവാസികള്‍ക്കും ലത്തീന്‍ സമൂഹത്തിനും എതിരെ ഭരണാധികാരികള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി അടിച്ചമര്‍ത്തുകയാണെന്നും ജോസഫ് കളത്തിപറമ്പില്‍ ആരോപിച്ചു.