ന്യൂഡല്‍ഹി : യുഎഇ പ്രസിഡന്റെ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വകരീക്കും.പത്താമത് വൈബ്രന്റെ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്നായാണ് അദ്ദേഹത്തിന്റെ സന്ദർശനം.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും. ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.