കോട്ടയം:ബിനോയ് വിശ്വത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്കാന് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. ഇന്ന് സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഈ മാസം 28 ന് ചേരുന്ന സംസ്ഥാന കൗൺസില്‍ തീരുമാനത്തിന് അന്തിമ അംഗീകാരം നൽകും. സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനാവുമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം പാര്‍ട്ടിക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവായിരുന്നു കാനമെന്നും ഡി രാജ ചൂണ്ടിക്കാട്ടി.