കൊച്ചി: കുസാറ്റില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. സാറ, ആന്‍, അതുല്‍ എന്നിവരുടെ ഭൌതികശരീരങ്ങളാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം കാമ്പസില്‍ എത്തിച്ചത്. രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജിലും മറ്റ് രണ്ട് പേരുടേത് എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് നടന്നത്. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് ഉള്ളത്.