കൊച്ചി: നവകേരള സദസിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി കുട്ടികളെ വെയിലത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് നിര്‍ദേശം നല്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിന്‍വലിക്കും.
കുട്ടികളെ വെയിലത്ത് നിര്‍ത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. തലശ്ശേരിയില്‍ സ്കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.