Browsing: vatican news

വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ

2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. പ്രത്യാശയുടെ ജൂബിലി വർഷമായ 2025 -ൽ വിശ്വാസത്തെ പ്രതി മരിച്ചവരിൽ വൈദികർ, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവർ ഉൾപ്പെടുന്നു.

ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ക്രിസ്ത്യാനിക്ക് എല്ലാവരും സഹോദരീസഹോദരങ്ങളാണെന്നും ശത്രുക്കളില്ലെന്നും ലെയോ പാപ്പ. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാമെന്നും രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണെന്നും പാപ്പ പറഞ്ഞു.പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

ക്രിസ്തുവിനോടും തിരുവചനത്തോടും സഭയോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ജീവിതത്തിനായാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ

തിരുപിറവിയുടെ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുർബാനയോടെയാണ് തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. കർത്താവിന്റെ ജനന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും

2025 ജൂബിലി വർഷത്തിന്റെ ആരംഭത്തിൽ തുറന്ന റോമിലെ മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. നാളെ ഡിസംബർ 25ന് മേരി മേജർ ബസിലിക്കയിലെയും, ഡിസംബർ 27ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെയും, ഡിസംബർ 28ന് റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെയും, ജനുവരി 6-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കും.

2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക

ലിയോ പതിനാലാമൻ പാപ്പാ ഇതാദ്യമായി ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നു. ജൂബിലിവർഷത്തിൻറെ സമാപനത്തെത്തുടർന്ന്, ജനുവരി 7, 8 തീയതികളിലായിരിക്കും വത്തിക്കാനിൽ കർദ്ദിനാൾമാരുടെ ഈ പ്രത്യേക സമ്മേളനം നടക്കുക. ഡിസംബർ 20 ശനിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്